InternationalGulf

തീയണയ്ക്കാന്‍ പുത്തന്‍ സാങ്കേതിക സംവിധാനവുമായി ദുബായ് അഗ്നിശമന സേന

തീയണയ്ക്കാന്‍ പുത്തന്‍ സാങ്കേതിക സംവിധാനവുമായി ദുബായ് അഗ്നിശമന സേന. വെള്ളത്തില്‍ നിന്ന് കുതിച്ചു പൊങ്ങി, വായുവില്‍ ഉയര്‍ന്ന് നിന്ന് തീയണക്കുന്ന സംവിധാനമായ വാട്ടര്‍ ജെറ്റ്പാക്കുമായിട്ടാണ് ദുബായ് അഗ്നിശമന സേന ഇനി തീയണക്കാൻ എത്തുക.

ഡോള്‍ഫിൻ എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലൂടെ വാഹനങ്ങളും മറ്റും ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീപിടിച്ചാല്‍ ബൈക്കില്‍ കുതിച്ചെത്തി ജെറ്റ് പാക്കിന്റെ സഹായത്താല്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി  തീയണക്കാന്‍ സാധിക്കും.

ഗതാഗത തടസവും മറ്റും ഉണ്ടാകുമ്പോള്‍ റോഡിലൂടെ തീപിടുത്തമുള്ള സ്ഥലത്ത് എത്തുക അഗ്നിശമന സേനയ്‌ക്ക് പലപ്പോഴും ബുധിമുട്ടായ്യിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ തീ അണയ്ക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button