പത്തൊൻമ്പതാം ദിവസത്തിലേക്ക് കടക്കുന്ന തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർഥിസമരത്തിൽ സി പി എം നടത്തിയ കള്ളക്കളികൾ വിമർശനങ്ങൾക്ക് വഴിവെക്കുന്നു. സമരം ഒടുക്കിത്തീർക്കാനുള്ള സി പി എം രഹസ്യ ഫോർമുല പാളിയതോടെയായാണ് ഈ വിഷയത്തിൽ സി പി എം സ്വീകരിച്ച അടവുനയം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത്. സമരപരിഹാരമായി ലക്ഷ്മി നായരെ 5 വർഷത്തേക്ക് ഡി ബാർ ചെയ്തുകൊണ്ട് സമരത്തെ അട്ടിമറിക്കാനായിരുന്നു സി പി എം ശ്രമം. രാജി വയ്ക്കണമെന്ന ആവശ്യത്തിൽ എസ് ഫ് ഐ അടക്കമുള്ള സംഘടനകൾ ഉറച്ചുനിൽക്കുന്നതോടെ സി പി എം വീണ്ടുംപ്രതിരോധത്തിലാവുകയാണ്.
ഇന്നലെ വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി ചേർന്ന ഉപസമിതി യോഗം മുതൽ തുടങ്ങുന്നു ലക്ഷ്മി നായരെ സംരക്ഷിക്കാനുള്ള സി പി എം തന്ത്രങ്ങൾ . ഉപസമിതി മുൻപാകെ പരാതി നൽകിയ വിദ്യാർത്ഥികൾ ആരും പ്രിൻസിപ്പാളിന്റെ രാജി എന്ന ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല എന്ന വിചിത്രമായ ന്യായം ഉന്നയിച്ചാണ് എ എ റഹിം അടങ്ങുന്ന യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് 5 വർഷത്തെ വിലക്കെന്ന നിർദേശം പാസ്സാക്കിയെടുത്തത്. അതാകട്ടെ സഖ്യകക്ഷിയായ സി പി ഐ യുടെ എതിർപ്പിനെ അവഗണിച്ചും. എന്നാൽ ഉപസമിതി റിപ്പോർട്ട് പുറത്തുവന്നുടൻ ലോ അക്കാദമി സമരമുഖത്ത് വിദ്യാർത്ഥി പ്രതിക്ഷേധം ആളിക്കത്തുകയാണുണ്ടായത് . പരാതി എഴുതി നൽകിയ അഞ്ച് വിദ്യാർത്ഥി സംഘടകളിൽ ഒന്നു പോലും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല എന്ന ഉപസമിതി കണ്ടെത്തലിലെതിരെ വിദ്യാർത്ഥികൾ ശക്തമായ പ്രതിക്ഷേധമുയർത്തി.
അതിനിടെ വിദ്യാർത്ഥി സമരം ഒതുക്കാൻ ഇന്ന് രാവിലെ എ കെ ജി സെന്ററിൽ രഹസ്യയോഗവും ചേർന്നു. ലോ അക്കാദമി ഡിറക്ടർ യോഗം തുടങ്ങുന്നതിന് തൊട്ടു മുൻപായിരുന്നു ഇത്. അക്കാദമി സ്ഥാപകനായ കോലിയക്കോട് കൃഷ്‌ണൻ നായരെ ഈ യോഗത്തിലേക്ക് വിളിച്ചുവരുത്തി. തുടങ്ങാനിരിക്കുന്ന അക്കാദമി ഡിറക്ടർ യോഗത്തിൽ ലക്ഷ്മി നായർക്കനുകൂലമായ നിലപാടിന് സി പി എം പിന്തുണ ഈ യോഗത്തിൽ കൃഷ്‌ണൻ നായർക്ക് കിട്ടി. തുടർന്നാണ് ലക്ഷ്മി നായർ രാജിവെയ്‌ക്കേണ്ടതില്ലെന്ന നിർണായക തീരുമാനമുണ്ടാകുന്നത്.
Post Your Comments