ഭക്ഷണശേഷം ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതായുണ്ട്. അതിലൊന്നാണ് പുകവലി.സിഗരറ്റിലെ നിക്കോട്ടിന് രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും. ആഹാരശേഷം ദഹനപ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും ഹൃദയം കൂടുതല്‍ രക്തം അയക്കും. അതുകൊണ്ടുതന്നെ ഹൃദയത്തിലുള്ള രക്തത്തിന്റെ അളവ് കുറയും. നിക്കോട്ടിന് കാരണം രക്തധമനി ചുരുങ്ങുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കും. ആഹാരം കഴിഞ്ഞയുടന്‍ മലര്‍ന്നുകിടക്കുന്നത് ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഭക്ഷണം കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വലതുവശം ചരിഞ്ഞ് കിടക്കുന്നത് ദോഷം കുറയ്ക്കുവാന്‍ നല്ലതാണ്. കൂടാതെ ഭക്ഷണശേഷം കഴിക്കേണ്ട മരുന്നുകള്‍ 15-30 മിനിറ്റിന് ശേഷം കഴിക്കുന്നതാണ് നല്ലത്. മരുന്നിന്റെ ശരിയായ ആഗിരണം നടക്കാന്‍ വേണ്ടിയാണിത്. ഭക്ഷണശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ദഹനം, ഉപാപചയം, ആഗിരണം എന്നീ പ്രക്രിയകള്‍ക്കും തടസ്സമാണ്. ഭക്ഷണം കഴിച്ചശേഷം കാപ്പി കുടിക്കുന്നത് പുളിച്ച് തികട്ടലിനെ പ്രോത്സാഹിപ്പിക്കും. കാപ്പിയിലെ കഫീന്‍ അമ്ലത്തിന്റെ ഉല്പാദനം കൂട്ടുന്നതാണ് പുളിച്ചുതികട്ടലിന് കാരണം.
Post Your Comments