ലക്‌നൗ:ദി വീക്ക്- ഹന്‍സ റിസര്‍ച്ചിന്റെ സര്‍വ്വേ പ്രകാരം ഉത്തർ പ്രദേശിൽ തൂക്കു മന്ത്രി സഭ എന്ന് സർവേ ഫലം.403 നിയമസഭാ സീറ്റിൽ ഉത്തര്‍പ്രദേശില്‍ 192 മുതല്‍ 196 സീറ്റുകള്‍ വരെ ബിജെപിക്ക് പ്രവചിക്കുമ്പോൾ സമാജ് വാദി- കോണ്‍ഗ്രസ്സ് സഖ്യത്തിന് 178 മുതല്‍ 182 സീറ്റുകള്‍ വരെയാണ് സര്‍വ്വെ പ്രവചിക്കുന്നത്.
ബി എസ് പി 20 മുതല്‍ 24 വരെ മാത്രം നേടി പിന്നിൽ പോകുമെന്നാണ് പ്രവചനം.പഞ്ചാബിലും ഗോവയിലും തൂക്ക് സഭയായിരിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ഉത്തരാഖണ്ഡ് ബിജെപി ഭരിക്കും. ഗോവയിലും ബിജെപി തന്നെയായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ പഞ്ചാബിൽ 49 മുതല്‍ 51 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡില്‍ 70 സീറ്റിൽ 37 മുതല്‍ 39 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിക്കുന്നു.
Post Your Comments