മെൽബൺ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ചേച്ചിയും അനിയത്തിയും തമ്മിലുള്ള കലാശ പോരാട്ടത്തിൽ സെറീന വില്യംസ് കിരീടം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകളിൽ ഒരു സെറ്റുപോലും വഴങ്ങാതെ 6-4, 6-4 എന്ന സ്കോർ കരസ്ഥമാക്കിയാണ് ഇത്തവണ സെറീന കിരീടം നേടിയത്.
സെറീനയുടെ ഏഴാം ഓസല്ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടമാണിത്. ഓപ്പണ്‍ യുഗത്തില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍(23) എന്ന റെക്കോര്‍ഡും ഇനി സെറീന വില്യംസിനു സ്വന്തം. 22 ഗ്രാന്‍സ്ലാമുകള്‍ നേടിയ ജര്‍മന്‍താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡാണ് സെറീന മറികടന്നത്.
ഓപ്പണ്‍ യുഗത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോർഡ് ഇന്നത്തെ തോല്‍വിയോടെ വീനസിന് നഷ്ടമായി. ഒമ്പതാം തവണയാണ് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റ് ഫൈനലില്‍ സെറീനയും വീനസും നേര്‍ക്കു നേര്‍ വരുന്നത്. ഇതില്‍ ഏഴിലും ജയം സെറീന കരസ്ഥമാക്കി.
SHE’S DONE IT! No. 23@serenawilliams is your #AusOpen 2017 women’s singles champion. ? pic.twitter.com/LC6fpWi3Ik
— #AusOpen (@AustralianOpen) 28 January 2017
Post Your Comments