തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരിച്ചതിനെ തുടർന്ന് കേരളത്തിൽ അവധി പ്രഖ്യാപിച്ചതിനെക്കുറിച്ച് അന്വേഷിച്ച് വിവരാവകാശ അപേക്ഷ. ഡിസംബര്‍ ആറാം തീയതി മട്ടന്നൂര്‍ എഇഒ ഓഫിസിന് കീഴിലുള്ള കൊടോളിപ്പുറം ഗവ. എല്‍പി സ്കൂള്‍ എങ്ങനെയാണ് അടഞ്ഞുകിടന്നതെന്നും ഇതിന് ആധാരമായ ഉത്തരവിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ട് കൊടോളിപ്പുറം സ്വദേശിയായ കെ കൃഷ്ണന്‍ ആണ് എഇഒ ഓഫിസില്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ജയലളിത അന്തരിച്ചപ്പോൾ സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് ചില സംഘടനകളും വ്യക്തികളും രംഗത്തുവന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് വിവരാവകാശ അപേക്ഷ ലഭിക്കുന്നത്.
Post Your Comments