USAInternational

ട്രംപ് പണി തുടങ്ങി; ഏഴ് ഇസ്ലാമിക രാജ്യങ്ങളിലുള്ളവര്‍ക്ക് യു.എസില്‍ വിലക്ക്‌

തെരെഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിച്ച് ട്രംപ്. ഏഴ് ഇസ്‍ലാമിക രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ മൂന്നു മാസത്തേക്ക് യുഎസിൽ പ്രവേശിക്കുന്നത് തടയുന്നത് യുഎസ്സ് ആരംഭിച്ചു.ഇതിന്റെ ഭാഗമായി ന്യൂയോർക്കിലേക്കുള്ള ഏഴ് യാത്രക്കാരെ ഈജിപ്തിലെ കയ്റോ വിമാനത്താവളത്തിൽ വിലക്കി. ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാനെത്തിയ ഇവരെ ഈജിപ്ത് എയർ വിമാനത്തിൽ കയറാൻ അനുവധിച്ചില്ല. ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി. ഇറാഖിൽ നിന്നുള്ള ആറ് യാത്രക്കാരെയും യെമനിൽ നിന്നുള്ള ഒരു യാത്രക്കാരനെയുമാണ് കയ്റോയിൽ വിലക്കിയതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് യുഎസ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഭീകരാക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ ജനതയെ രക്ഷിക്കാനാണ് നീക്കമെന്നും ഇസ്‍ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മികച്ച അളവുകോലാണ് ഇതെന്നും ഉത്തരവിൽ ഒപ്പ് വെച്ച ശേഷം ശേഷം ട്രംപ് പറഞ്ഞു.

shortlink

Post Your Comments


Back to top button