പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി ലോ അക്കാദമി വിഷയത്തിൽ പാലിച്ച മൗനം വിമർശനങ്ങൾക്ക് വഴിവെയ്ക്കുന്നു . ഉന്നയിക്കുന്ന വിഷയത്തിൽ സമകാലികമായ നടന്ന ഒരു സംഭവങ്ങളെയെയും പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത് . രാഷ്ട്രീയ ഭേദമന്യേ ഏല്ലാ കക്ഷികളും ഏറ്റെടുത്ത, വിദ്യാഭ്യാസ മന്ത്രിയടക്കം ഇടപെട്ട ലോ അക്കാദമി സമരത്തെപ്പറ്റി മുഖ്യമന്ത്രി അറിഞ്ഞ മട്ടില്ല. “അബ്‌കാരി ബിസിനസ് പോലെ ലാഭകരമായ ബിസിനസ്സാണ് ചിലർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും . ചായക്കടകൾ പോലെ അത് നാട്ടിലെങ്ങും പരക്കുകയുമാണെന്നും’ ഒരു തേർഡ് പാർട്ടി കാഴ്ച്ചക്കാരന്റെ മനോഭാവത്തോടെയാണ് പിണറായി വിഷയത്തെ അവതരിപ്പിച്ചത് .പൊതുവിദ്യാഭ്യാസ സംരക്ഷണം ചർച്ച ചർച്ചചെയ്യുന്ന വേദിയിൽ സംസ്ഥാനം ചർച്ച ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ പ്രശ്നത്തോട് മുഖം തിരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനം ശക്തമാവുകയാണ് .
Post Your Comments