എരിവുകാരണം ഭക്ഷണത്തില്‍നിന്നും മുളകിനെ പാടേ ഉപേക്ഷിക്കുന്നവരാണ് നമ്മള്. എരിവ് അധികമുള്ള മുളക് കഴിക്കരുതെന്നാണ് പഴമക്കാരും പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാല്‍ എരിവെന്ന് കരുതി മുളകിനെ ഉപേക്ഷിക്കാന്‍ വരട്ടെ. എരിവ് കഴിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്നാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വെര്‍മൗണ്ട് നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പത്തൊന്‍പത് വര്‍ഷമായി തുടര്‍ച്ചയായി എരിവുള്ള മുളക് കഴിക്കുന്ന ഇരുപതിനായിരത്തോളം പേരില്‍ നടത്തിയ പഠനത്തിലാണ് മുളക് ആയുസ്സ് കൂട്ടുമെന്നു മാത്രമല്ല, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും ക്യാന്‍സറിനും പ്രതിവിധിയാണെന്ന് കണ്ടെത്തിയത്. അതോടൊപ്പം പൊള്ളത്തടി കുറക്കാനും മുളകിന് കഴിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Post Your Comments