ആഡംബര കാർ നിർമാതാക്കളായ മേഴ്‌സിഡസ് ബെന്‍സ് തങ്ങളുടെ പുത്തൻ എ ക്ലാസ്- ബി ക്ലാസ് നൈറ്റ് എഡിഷൻ കാറുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചു. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ രണ്ടു മോഡലുകൾ ലഭ്യമാണ്.
ട്രെന്‍ഡിയും ഫാഷനബിളുമാണ് രണ്ട് രണ്ടു എഡിഷനുകളുമെന്നാണ് കമ്പനിയുടെ അവകാശവാദം. 8 ഇഞ്ച് മീഡിയ ഡിസ്‌പ്ലേ, സ്മാര്‍ട്ട് ഫോണുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും ഇന്റീരിയറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡയമണ്ട് റേഡിയേറ്റര്‍ ഗ്രില്‍, ബ്ലാക്ക് മിറര്‍ ഹൗസിങ്, ബ്ലാക്ക് ഹബ് കാബ്‌സ എന്നിവ കാറിനു കൂടുതൽ ലുക്ക് നൽകുന്നു. എന്നാൽ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല.
നൈറ്റ് എഡിഷന്‍റെ 100 യൂണിറ്റുകള്‍ വീതമാണ് മെഴ്‍സിഡസ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. എ 180d ക്ക് 27.31 ലക്ഷം രൂപയും A 200d ക്ക് 28.32 ലക്ഷം രൂപയുമാണ് പൂനെ എക്സ് ഷോറൂം വില. അതോടൊപ്പം B 180 നു 29.34 ലക്ഷവും B ക്ലാസ്സ് 200 D ക്ക് 30.35 ലക്ഷവുമായിരിക്കും വില.
Post Your Comments