പരിയാരം: യുവാവിനെ റോഡരികിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം ഖാദർ (38) ആണ് കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായി മർദിച്ച് കൈകൾ കെട്ടിയ നിലയിലായിരുന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തിയാണ് മരണം സ്ഥിരീകരിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ഇയാൾ ഒരു മാനസിക രോഗിയും മോഷ്ടാവുമാണെന്ന് നാട്ടുകാർ പറയുന്നു. റോഡരികിൽ നിർത്തിയിടുന്ന ബസുകൾ തകർക്കുക, ഫയർ ഫോഴ്സിനെ വിളിച്ചുവരുത്തി കബളിപ്പിക്കുക എന്നിവയാണ് ഇയാളുടെ സ്ഥിരം പരിപാടികൾ. നിരവധി ബസുകൾ രാത്രിയിൽ തകർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസ് തകർത്തിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
Post Your Comments