വാഷിംഗ്ടണ്‍: ചില രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയുന്ന എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഇന്ന് പുറത്തിറക്കും.വിലക്ക് വരുന്ന രാജ്യങ്ങൾ സിറിയ, മിഡില്‍ ഈസ്റ്റേണ്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയാണ്.അഭയാർത്ഥികളെ തടയുന്നതിനോടൊപ്പം തന്നെ നിലവിലുള്ള ഈ രാജ്യക്കാരുടെ വിസ റദ്ദാക്കാനും ട്രംപ് ആലോചിക്കുന്നുണ്ട്.
സിറിയ, ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ വീസയായിരിക്കും പുനഃ പരിശോധിക്കുന്നത്.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളാണ് ഇന്ന് ട്രംപ് സ്വീകരിക്കുക. അനാധകൃത കുടിയേറ്റം തടയുന്നതിനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ വന്‍ മതില്‍ നിർമ്മിക്കാനും ആലോചനയുണ്ട്.
Post Your Comments