Sports

ബോൾട്ടിന് ട്രിപ്പിൾ ട്രിപ്പിൾ നേട്ടം നഷ്ടമായി

ലുസെയ്ന്‍: ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് ട്രിപ്പിൾ ട്രിപ്പിൾ നേട്ടം നഷ്ടമായി. 2008ൽ ബെയ്ജിങ്ങിൽ നടന്ന ഒളിംപിക്സിൽ 4-100 മീറ്റർ റിലേയിൽ നേടിയ സ്വർണ്ണമാണ്‌ നഷ്ടമായത്. ഉത്തേജക മരുന്നു പരിശോധനയിൽ ടീമംഗം നെസ്റ്റ കാർട്ടർ പരാജയപ്പെട്ടിരുന്നു. തുടർന്ന് ബോൾട്ട് ഉൾപ്പെട്ട ജമൈക്കൻ ടീമിനെ അയോഗ്യരായി പ്രഖ്യാപിച്ചിതോടെയാണ് ബോൾട്ടിന് സ്വർണ മെഡൽ നഷ്ടമായത്.

ഇതുൾപ്പടെ മൂന്നു സ്വർണ മെഡലുകളാണ് ബെയ്ജിങ് ഒളിംപിക്സിൽ ബോൾട്ട് കരസ്ഥമാക്കിയത്. മൂന്ന് ഒളിംപിക്സുകളിൽ നിന്നുമായി ഒൻപത് സ്വർണ മെഡലുകൾ ബോൾട്ട് കരസ്ഥമാക്കി. റിയോയിലും മൂന്ന് സ്വർണമെഡലുകൾ നേടിയതോടെയാണ് ‘ട്രിപ്പിൾ ട്രിപ്പിൾ’ എന്ന അത്യപൂർവ നേട്ടവും ബോള്‍ട്ട് സ്വന്തമാക്കിയത്. ബെയ്ജിങ്ങിൽ നേടിയ റിലേ സ്വർണം തിരിച്ചെടുക്കുന്നതോടെ ഈ റെക്കോർഡുകൾ ബോൾട്ടിന് നഷ്ടമാകും.

shortlink

Post Your Comments


Back to top button