InternationalNews Story

കടിയേറ്റാല്‍ 15 മിനിട്ടിനുള്ളില്‍ മരണം : കൊടിയ വിഷമുള്ള ഈ പാമ്പിനെ പറ്റി അറിയാം

ഇവന്‍റെ കടിയേറ്റാല്‍ 15 മിനിട്ടിനുള്ളില്‍ മരണം ഉറപ്പ്. രാജവെമ്പാലയേക്കാളും വിഷത്തിന്‍റെ കാര്യത്തില്‍ കേമനായ ഇവന്റെ പേര് “ഈജിപ്ഷ്യന്‍ കോബ്ര” എന്നാണ്. പേരില്‍ ഈജിപ്റ്റ് ഉണ്ടെങ്കിലും മധ്യേഷ്യയില്‍ ഇവ ധാരാളമായി കാണപ്പെടുന്നതിനാല്‍ ഏഷ്യയിലെ ഏറ്റവും വിഷമുള്ള പാമ്പും ഇവന്‍ തന്നെ. കാഴ്ചയില്‍ തന്നെ അതീവ ഭീതി ഉണ്ടാക്കുന്ന വന്യസൗന്ദര്യമാണ് ഈ പാമ്പിനുള്ളത്.

ഇത്തരത്തിലുള്ള പാമ്പുകളെ ‍വ്യാവസികടിസ്ഥാനത്തില്‍ വളര്‍ത്തി ലാഭം കൊയ്യുകയാണ് കെനിയ. മുതല വ്യവസായത്തില്‍ പേര് കേട്ട രാജ്യം കൂടിയായ കെനിയയില്‍ ഇരുപതിനായിരത്തിലേറെ പാമ്പുകളടങ്ങുന്ന 23 സ്നേക്ക് ഫാമുകളാണുള്ളത്. ഇതില്‍ ഏറ്റവും ശ്രധേയമായ ഇനമാണ് “ഈജിപ്ഷ്യന്‍ കോബ്ര”.

ഇത്തരം ഫമുകളിലൂടെ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം മൃഗശാലകളിലേക്കും ഗവേഷകര്‍ക്കും പാമ്പുകളെ കയറ്റുമതി ചെയ്യുന്നതും ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ്. ഇരുന്നൂറോളം ജോലിക്കാരുള്ള ഫാമുകള്‍ വരെ കെനിയയിലുണ്ട്. എന്നാല്‍ വിഷപ്പാമ്പുകളും പെരുമ്പാമ്പുകളും ധാരാളമായതിനാല്‍ അപകടങ്ങളും ഇത്തരം ഫാമുകളില്‍ സ്ഥിരമായി സംഭവിക്കുന്നു.

എല്ലാ ഫാമുകളിലും വിഷസംഹാരി കരുതിയിട്ടുള്ളതിനാല്‍ ആർക്കും മരണം സംഭവിക്കാറില്ല. പക്ഷെ വിഷസംഹാരി കുത്തിവയ്ക്കാന്‍ അല്‍പ്പം വൈകിയത് മൂലം കയ്യോ കാലോ മുറിച്ചു മാറ്റേണ്ടി വന്ന ജോലിക്കാരും,പെരുമ്പാമ്പ് ചുറ്റിവരിഞ്ഞതിനെ തുടര്‍ന്ന് അസ്ഥി നുറുങ്ങിപ്പോയവരും ഫാമിലുണ്ട്. എങ്കിലും മികച്ച വരുമാന മാർഗമായതിനാല്‍ ഫാമുകളുടെ എണ്ണം രാജ്യത്തു വർധിച്ചു വരികയാണ്. അതിനാല്‍ ഇപ്പോള്‍ 12 പുതിയ ഫാമുകള്‍ക്കു കൂടിയുള്ള അപേക്ഷ കെനിയൻ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button