മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ മുനിസിപ്പൽ ക്വാർട്ടേഴ്സിലെ സജിന നിവാസിൽ ശിവരാമന്റെ മകൻ കെ. വിജിത്തി(30)നാണ് വെട്ടേറ്റത് .
താണ ജംഗ്ഷനിൽ സുഹൃത്ത് ഷിജുവിനൊപ്പം നിൽക്കുമ്പോ ഴായിരുന്നു സംഭവം. കഴിഞ്ഞ രാത്രി ഇവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാട്ടുകാരനായ ഷാനു ഇതുവഴി കടന്നുപോയിരുന്നു. ബൈക്കിലെത്തിയ സംഘം ഷാനുവിനെ ഇരുമ്പ്വടികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ഷാനു ഓടി രക്ഷപ്പെട്ടു. ഇതിനു ശേഷമാണ് സംഘം വിജിത്തിനെ വെട്ടിപരിക്കേൽപ്പിച്ചത്. വലതുകാൽ, ഉപ്പൂറ്റി, തല എന്നിവിടങ്ങളിലാണ് യുവാവിന് വെട്ടേറ്റത്. യുവാവിനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments