Automobile

ഡ്യൂക്കിന് ഭീക്ഷണിയായി എഫ്സി 25

ഇന്ത്യയിലെ മധ്യനിര യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് യമഹയുടെ പുത്തൻ ബൈക്കായ എഫ്സി 25 വിപണിയിൽ അവതരിപ്പിച്ചു. യമഹയുടെ എഫ്‌സി ശ്രേണിയിലെ ബൈക്കുകളുമായി രൂപസാദൃശ്യമുള്ള ബൈക്കാണ് എഫ്സി 25. 249സിസി എയർകൂൾഡ് ഫ്യുവൽ ഇൻഞ്ചെക്ക്റ്റഡ് സിങ്കിൽ സിലിണ്ടർ എൻജിന്‍ ബൈക്കിനു കരുത്തും, 5 സ്പീഡ് ഗിയർബോക്സ് കുതിപ്പും നൽകുന്നു. 160മിമീ ഗ്രൗണ്ട് ക്ലിയറൻസുള്ള ബൈക്കിൽ 14ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് കമ്പനി നൽകിയിരിക്കുന്നത്.

LAUNCH

പുതിയ എഫ്‌സിയിൽ എബിഎസ് ഉൾപ്പെടുത്താത്തത്  ഒരു പോരായ്മയായി കണക്കാക്കാമെങ്കിലും അടുത്ത വർഷം നിയമം കർശനമാക്കപ്പെടുന്ന അവസരത്തിൽ എബിഎസ് ഉൾപ്പെടുത്തികൊണ്ടുള്ള മോഡലിന്റെ അവതരണമുണ്ടാവുമെന്ന് കമ്പനി വ്യക്തമാക്കി. പകരം മുൻചക്രത്തിന് ഇരട്ട കാലിപ്പറുള്ള 282 എംഎം ഡിസ്ക് ബ്രേക്കും , പിന്നിൽ ഒറ്റ കാലിപ്പറുള്ള 220എംഎം ഡിസ്ക് ബ്രേക്കും നൽകിയിട്ടുണ്ട്. എൽഇഡി ഹെഡ്,ടെയിൽ ലാമ്പ്,സ്പ്ലിറ്റ് സീറ്റ്, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് ബൈക്കിന്റെ മറ്റു പ്രത്യേകതകൾ.

Yamaha-FZ25-Warrior-White-750x380

148 കിലോഗ്രാം ഭാരമുള്ള  ബൈക്ക് 9.7 സെക്കൻഡ് കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. ലിറ്ററിന് 43കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന ബൈക്ക് ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളിലായിരിക്കും ലഭിക്കുക. 1.19 ലക്ഷം രൂപ ദില്ലി എക്സ്ഷോറൂം വില വരുന്ന ബൈക്കിന്റെ മുഖ്യ എതിരാളിയായിരിക്കും കെടിഎം ഡ്യൂക്ക്. ടിവിഎസ് അപ്പാച്ചി200 4വി, ബജാജ് പൾസർ എൻഎസ് 200 എന്നിവർക്കും എഫ്സി 25 ഭീക്ഷണി ആകുമെന്നാണ് സൂചന.

yamaha-fz25-engine

shortlink

Related Articles

Post Your Comments

Related Articles


Back to top button