
കോഴിക്കോട്: നോട്ട് നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍ പോലും ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ എം.എ ബേബിയെയാണ് അറിയിച്ചത്.
ആരുടെ കയ്യിലും പണം ഇല്ലാതായതോടെ പണ്ടത്തപ്പോലെ കടം വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം എം.എ ബേബിയോട് വ്യക്തമാക്കി. സാഹിത്യോത്സവത്തിനുളള ഫണ്ടിന്റെ കാര്യത്തില്‍ ഇടപെടാമെന്ന ഉറപ്പും നല്‍കിയാണ് ബേബി എംടിയുടെ അടുത്തുനിന്നും മടങ്ങിയത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഇത് മൂന്നാമത്തെ തവണയാണ് എംടി തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്.
Post Your Comments