KeralaNews

കേരളത്തിന് ഇനി അഭിമാനിക്കാം: കോവളത്ത് ആഴക്കടലിലെ കല്ല്യാണം മറ്റന്നാള്‍

തിരുവനന്തപുരം: ഇളകി മറിയുന്ന കടലിടിയില്‍ അലങ്കാര മത്സ്യങ്ങളുടെ അകമ്പടിയോടെയുള്ള വിവാഹം വിദേശങ്ങളില്‍ നടക്കുന്നതായി വാർത്തകൾ കേട്ടിട്ടുണ്ട്. എന്നാൽ മറ്റന്നാള്‍ കോവളം ഗ്രോവ് ബീച്ചിലെ കടലിനടിയില്‍ ഇത്തരം ഒരു വിവാഹം നടക്കും. സ്ലൊവേനിയക്കാരി യൂണിക്ക പോഗ്രാനിന്റെയും മഹാരാഷ്ട്രയില്‍ നിന്നുള്ള നിഖില്‍ പവാറിന്റെയും മോതിരക്കല്ല്യാണമാണ് കോവളത്ത് കടലിനടിയില്‍ നടക്കുക.

എല്ലാക്കാലത്തും ഓര്‍മ്മയില്‍ നില്‍ക്കുന്ന പ്രത്യേകതയുള്ള ചടങ്ങാവണം വിവാഹമെന്ന ഇവരുടെ ആഗ്രഹമാണ് മറ്റന്നാൾ നമ്മുടെ കേരളത്തിൽ സാധ്യമാകാൻ പോകുന്നത്. വിവാഹ വസ്ത്രം ധരിച്ച് മുങ്ങല്‍ സ്യൂട്ടും അനുബന്ധ ഉപകരണങ്ങളുമായി കടലിനടിയിലേയ്ക്ക് പോയി കടലിനടിയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലത്താണ് മോതിരകൈമാറ്റം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button