Kerala

നാളെ വിദ്യാഭാസ ബന്ദ് : ലാ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണം

തിരുവനന്തപുരം: കേരള ലാ അക്കാദമി കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഈ വിഷയത്തിലുള്ള മൗനം ഭജ്ജിക്കണമെന്നും എബിവിപി ദേശീയസെക്രട്ടറി ഒ. നിധീഷ് പറഞ്ഞു. കഴിഞ്ഞ 14 ദിവസമായി ലാ അക്കാദമിയില്‍ നടന്നു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെസമര പന്തല്‍ സന്ദര്‍ശിച്ചു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മറ്റ്‌ സംസ്ഥാനങ്ങളിലൊന്നും പറഞ്ഞ്‌ കേള്‍ക്കാത്തതിനപ്പുറത്തുള്ള പീഡനമാണ് ക്യാമ്പസില്‍ നടന്നിട്ടുള്ളത്. പെണ്‍കുട്ടികളെ അവഹേളിക്കുന്നതും ദുരിതപീഢനവും ഇന്റേണല്‍ അസസ്‌മെന്റിന്റെ കാര്യത്തിലെല്ലാം പരാതികളാണ്‌ വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാക്കണം. ഇന്നലെമുതല്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കൊണ്ട് എബിവിപി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ആര്‍. രേഷ്മബാബു നിരാഹാരം കിടക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി സമരപരിപാടികള്‍ എബിവിപി യുടെ നേതൃത്വത്തില്‍ നടത്തുന്നു. നാളെ കേരളത്തിലെ എല്ലാ നിയമ കലാലയത്തിലും വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഒ. നിധീഷ്‌ കൂട്ടിച്ചേര്‍ത്തു.

എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജിന്റെ നേതൃത്വത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കും. ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ക്ക്എബിവിപി പരാതി നല്‍കിയിരുന്നു.

എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്‌ ദേശീയ നിര്‍വ്വാഹക സമിതി അംഗം ആര്‍. അശ്വിന്‍ എന്നിവര്‍ ലോ അക്കാദമി സമരത്തെ അഭിസംബോദന ചെയ്ത്‌സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button