Kerala

ലക്ഷ്മി നായര്‍ കുടുങ്ങും; വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഹാജര്‍ കുറഞ്ഞുപോയ വിദ്യാര്‍ത്ഥി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോയപ്പോഴാണ് ലക്ഷ്മിയുടെ ശകാരം. വിദ്യാര്‍ത്ഥിയോട് അപമര്യാദയായിട്ടാണ് ലക്ഷ്മി പെരുമാറിയത്. ആരോഗ്യമില്ലെങ്കില്‍ പിന്നെ നീ എന്തിന് എല്‍എല്‍ബി പഠിക്കാന്‍ വന്നുവെന്നും, ജീവിതകാലം മുഴുവന്‍ നീ കുരിശാണെന്നും അടുത്തവര്‍ഷം നീ ഇയര്‍ ഔട്ടാകുമെന്നും ലക്ഷ്മി നായര്‍ വിദ്യാര്‍ഥിയോട് പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്.

ഇതുപോലെ നിരവധി കുട്ടികളോട് ലക്ഷ്മി മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് പറയുന്നത്. പെണ്‍കുട്ടികളോടും ലക്ഷ്മി വളരെ മോശമായ ഭാഷയില്‍ സംസാരിക്കാറുണ്ടത്രേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button