മുംബൈ: ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ഉണ്ടായ പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ എ.ടി മേഖല. ഇതിനായി കര്‍ശന നടപടികളുമായി മുന്നോട്ട് പോവാന്‍ തയ്യായറെടുക്കുകയാണ് ഇന്ത്യന്‍ ഐ.ടി മേഖല. പ്രധാനമായും അമേരിക്കന്‍ പൗരന്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികളാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലെ മുന്‍ നിര ഐ.ടി കമ്പനികളിലൊന്നായ വിപ്രോ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വൈകാതെ തന്നെ മറ്റ് പ്രമുഖ ഐ.ടി കമ്പനികളും ഇത്തരത്തില്‍ നീങ്ങുമെന്നാണ് സൂചന. 150 ബില്യണ്‍ ഡോളറിന്റെ വിറ്റുവരവുള്ള മേഖലയാണ് ഇന്ത്യയില്‍ ഐ.ടി . ഇതില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് അമേരിക്കയില്‍ നിന്നാണ്.
അമേരിക്കയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നിയമപ്രകാരം ഐ.ടി സ്ഥാപനങ്ങളില്‍ 50 ശതമാനമെങ്കിലും അമേരിക്കന്‍ പൗരന്‍മാര്‍ ജീവനക്കാരായി വേണം. എച്ച്.1ബി വിസയുമായി ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളവും നല്‍കേണ്ടി വരും. ഇതിനൊപ്പം ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് മാത്രമേ അമേരിക്കയില്‍ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളു. ഈ നിയന്ത്രണങ്ങള്‍ എല്ലാം തന്നെ പ്രതികൂലമായി ബാധിക്കുക ഐ.ടി മേഖലയെയാണ്.
Post Your Comments