ന്യൂഡല്‍ഹി•ഡല്‍ഹി സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. വ്യോമയാന മന്ത്രിയുമായുള്ള സന്ദര്‍ശനം ഉള്‍പ്പടെ റദ്ദാക്കിയാണ് പിണറായി മടങ്ങിയത്. മടക്കത്തിന്റെ കാരണം വ്യക്തമല്ല.
ഇന്നലെ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കൃഷിമന്ത്രി രാം വിലാസ് പസ്വാനേയും സന്ദർശിച്ച് കേരളത്തിലെ റേഷന്‍ പ്രശ്നം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു . ഇന്ന് വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി ചർച്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
അതേസമയം, കേരളത്തി നടക്കുന്ന സി.പി.എം അതിക്രമങ്ങള്‍ക്കെതിരെ സംഘപരിവാരിന്റെ നേതൃത്വത്തിൽ ജനാധികാർ സമിതി നടക്കുന്ന കേരള ഹൗസ് ഉപരോധം കണക്കിലെടുത്താണ് മുഖ്യമന്ത്രി മടങ്ങിയതെന്നും സൂചനയുണ്ട്.
Post Your Comments