
കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഈ മാസം 700 ജീവനക്കാരെ പിരിച്ചുവിടും. സെയിൽസ്, മാർക്കറ്റിംഗ്, എച്ച് ആർ, എൻജിനിയറിംഗ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായും പിരിച്ചു വിടുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2017 ജൂൺ മാസം ആകുമ്പോയേക്കും 2000ലേറെ പേരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
അതോടൊപ്പം പിരിച്ച് വിടുന്ന തസ്തികകളിലേക്ക് പുതിയ നിയമനങ്ങൾ നടക്കുമെന്നും കമ്പനി വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.
Post Your Comments