എസ്സ്.യു.വി കാർ നിർമാണത്തിൽ പേര് കേട്ട കമ്പനികളിൽ ഒന്നാണ് ലാന്‍ഡ് റോവര്‍. നിർമാണം ആരംഭിച്ചത് മുതൽ ഇത് വരെ ഇ കമ്പനിയിൽ നിന്നും പുറത്തിറങ്ങിയത് എസ്.യു.വി കൾ മാത്രമാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ ഒരു കാര്യം. സഹോദര സ്ഥാപനമായ ജാഗ്വര്‍ കാറുകൾ നിർമ്മിക്കുന്നതിനാലായിരിക്കും ലാൻഡ് റോവർ എസ്.യു.വി കളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് വേണം കരുതാൻ.
തങ്ങളുടെ സല്‍പ്പേരിന് ഒരിളക്കവും തട്ടാതിരിക്കുവാൻ കാലാനുസൃതമായി എസ്‌യുവികളില്‍ സുരക്ഷയും പ്രൗഢിയും ആഡംബരവും കൊണ്ടുവരാൻ കമ്പനി എപ്പോഴും ശ്രദ്ധിച്ചിരുന്നു. 1970ലാണ് റേഞ്ച് റോവർ നിരത്തിൽ പിറന്നു വീണത്. അന്ന് മുതൽ ഇന്ന് വരെയുള്ള റേഞ്ച് റോവറിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ വീഡിയോ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ലാന്‍ഡ് റോവര്‍ കമ്പനി.
ആദ്യമായി എസ്‌യുവികളില്‍ ഫോര്‍വീല്‍ ഡ്രൈവ് കൊണ്ടുവന്നതും കാറിന്റേതിനു സമാനമായി നാലു ഡോറുകള്‍ അവതരിപ്പിച്ചതും, 1989ല്‍ തന്നെ എബിഎസ് കൊണ്ടുവന്നതുമെല്ലാം റേഞ്ച് റോവറിന് ഏറെ ആരാധകരെ നേടി കൊടുത്തു. കൂടാതെ ഇലക്ട്രിക് ട്രാക്ഷന്‍ നിയന്ത്രണവും ഓട്ടോമാറ്റിക് എയര്‍ സസ്‌പെന്‍ഷനും കൊണ്ടുവന്ന ആദ്യ എസ്‌യുവി എന്ന ഖ്യാതിയും 1992ൽ റേഞ്ച് റോവറിന് സ്വന്തം. അലുമിനിയം ബോഡി കൊണ്ടുവന്നതും ഓടുന്ന പ്രതലമറിഞ്ഞ് സ്വയനിയന്ത്രണ സംവിധാനം അവതരിപ്പിച്ചതുമൊക്കെ വീഡിയോയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.
ലാന്‍ഡ് റോവറിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ വാഹന പ്രേമികൾക്കിടയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
വീഡിയോ ചുവടെ ചേര്‍ക്കുന്നു
Post Your Comments