മെഡിക്കല്‍ സ്‌റ്റോറുകളില്‍ എക്‌സൈസ്-ഡ്രഗ്‌സ് വകുപ്പുകള്‍ പരിശോധതന നടത്തണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍. കഫ് സിറപ്പുകളും ജീവന്‍ രക്ഷാമരുന്നുകളും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ ലഹരിമരുന്നായി ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്.
കേരളത്തിലെ ഷോപ്പുകളില്‍ പരിശോധന നടത്തണമെന്നാണ് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശം. ലഹരിക്കായി ജീവന്‍ രക്ഷാമരുന്നുകള്‍ വാങ്ങുന്നത് വ്യാജ കുറിപ്പടികള്‍ ഉപയോഗിച്ചാണെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച നടപടിയിലാണ് കമ്മീഷന്റെ നടപടി.
ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. ഇത്തരം മരുന്നുകളുടെ പര്‍ച്ചേസ് രജിസ്റ്റര്‍, സ്റ്റോക്ക് രജിസ്റ്റര്‍, ബില്‍ ബുക്കുകള്‍ എന്നിവ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ മെഡിക്കല്‍ ഷോപ്പുകള്‍ സന്ദര്‍ശിച്ച് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments