ന്യൂയോര്‍ക്ക്: വിമാനങ്ങള്‍ സുഖമമായി പറക്കാന്‍ പക്ഷികളെ കൊന്നൊടുക്കി. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ന്യൂയോര്‍ക്കിലാണ്. 70,000-ത്തിലധികം പക്ഷികളെയാണ് കൊന്നുതള്ളിയത്. തോക്ക് ഉപയോഗിച്ചോ കെണി വെച്ച് പിടിച്ചോ ആണ് ഈ ആവശ്യത്തിനായി പക്ഷികളെ വ്യാപകമായി കൊല്ലുന്നത്.
മൂന്ന് വിമാനത്താവളങ്ങളില്‍ മാത്രമായി കൊന്നൊടുക്കിയ പക്ഷികളുടെ എണ്ണമാണ് 70,000-ത്തിനു മേല്‍ ഉള്ളത്. പക്ഷികള്‍ വിമാനത്തില്‍ ഇടിച്ച് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് തടസം മാറ്റിയത്. എന്നാല്‍ ഈ ക്രൂരമായ നടപടി കൊണ്ട് അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ലാ ഗാര്‍ഡിയ, നെവാര്‍ക്ക് എന്നീ വിമാനത്താവളങ്ങളിലെ കണക്കുകള്‍ മാത്രമാണ് ഇത്. പക്ഷികളെ കൊന്നൊടുക്കുന്നതിന് പകരം വ്യക്തമായ സംവിധാനം കൊണ്ടു വരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായി വാദിക്കുന്നുണ്ട്.
Post Your Comments