CinemaGulf

സൗദിയിലും സിനിമാ വിപ്ലവം; ജിദ്ദയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചേക്കും

ജിദ്ദ: സിനിമാ തീയേറ്ററുകള്‍ ഇല്ലാത്ത സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിനു സാഹചര്യം ഒരുങ്ങുന്നു. ജിദ്ദയിലെ ഷോപ്പിംഗ് മാളുകളില്‍ സിനിമാ പ്രദര്‍ഷിപ്പിക്കുന്നതിനായി അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മാള്‍ ഉടമകള്‍ വ്യക്തമാക്കി.

അനുമതി മുന്‍കൂട്ടി കണ്ട് ഷോപ്പിംഗ് മാളുകള്‍ പ്രദര്‍ശനസജ്ജമാകുന്നുവെിന്നാണ് റിപ്പോര്‍ട്ട്.  പ്രദര്‍ശനത്തിന് സൗദി ടൂറിസം വിഭാഗത്തില്‍ നിന്നും വിനോദകാര്യ വിഭാഗത്തില്‍ നിന്നും അംഗീകാരം ലഭിക്കുമെന്നാണ് ഷോപ്പിംഗ് മാള്‍ ഉടമകളുടെ പ്രതീക്ഷ. 2017നെ വിനോദവര്‍ഷമായി ആചരിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിനിമകള്‍ക്ക് പ്രദര്‍ശനം അനുവദിക്കാനുള്ള നീക്കം. ഈ സാഹചര്യത്തില്‍ ജിദ്ദയിലെ പ്രസിദ്ധമായ റെഡ്സീ മാളില്‍ മാത്രം പന്ത്രണ്ട് തീയേറ്ററുകളാണ് സജ്ജീകരിക്കുന്നത്.

shortlink

Post Your Comments


Back to top button