IndiaWriters' Corner

ചെന്നൈയില്‍ പ്രശ്നങ്ങളുണ്ടാക്കിയത് ദേശവിരുദ്ധ ശക്തികള്‍, ലക്ഷ്യം റിപബ്ലിക് ദിനം!

സ്വന്തം ലേഖകന്‍

ചെന്നൈ: ജെല്ലിക്കെട്ട് പ്രശ്‌നം അക്രമാസക്തമായതിനുപിന്നില്‍ വന്‍ ശക്തികളാണെന്ന് വിവരം. പ്രശ്‌നം ഇത്രയും വഷളാകാന്‍ വിദ്യാര്‍ത്ഥികളാണ് കാരണമായതെന്നുള്ള പ്രചരണമാണ് നടന്നത്. എന്നാല്‍, ഇതിനുപിന്നില്‍ വിദ്യാര്‍ത്ഥികളല്ലെന്നും ദേശവിരുദ്ധ ശക്തികളാണെന്നും പോലീസ് വ്യക്തമാക്കുന്നു.

നീണ്ടുനിന്ന സമരം ഇന്നാണ് സംഘര്‍ഷത്തിലെത്തിയത്. റിപ്പബ്ലിക് ദിനാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രശ്‌നങ്ങള്‍ നടക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ദേശവിരുദ്ധശക്തികളാണ് ഇതിനുപിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ജെല്ലിക്കട്ടിന് അനുമതി വേണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. ഇതിന് വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ സാമൂഹിക സാംസ്‌കാരിക നേതാക്കളും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് ഓര്‍ഡിനിന്‍സ് പുറത്തിറക്കി. എന്നാല്‍ അതിന് ശേഷവും സമരം ശക്തിപ്പെടുകയായിരുന്നു.

ദേശവിരുദ്ധ ശക്തികള്‍ ഇടപെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായതെന്ന് പോലീസ് പറയുന്നു. സമരക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ചലച്ചിത്ര രംഗത്തുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിദ്യാസമ്പന്നരായ യുവാക്കളാണ് മറീന ബീച്ചില്‍ തമ്പടിച്ചിരിക്കുന്നതെന്നും അവരുമായി സംസാരിച്ചാല്‍ പ്രശ്നം തീരുമെന്നും കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുഷ്ബു പറഞ്ഞു. പോലിസ് നടപടി തെറ്റാണെന്ന് കമല്‍ഹാസനും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button