ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.കേരളത്തിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയാതായി മുഖ്യമന്ത്രി അറിയിച്ചു. കേരളം ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും പ്രധാനമന്ത്രി പിണറായി വിജയനെ അറിയിച്ചു.
കേരളത്തിലെ സംഘര്‍ഷങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കേണ്ട കാര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.രണ്ടായിരം മെട്രിക് ടണ്‍ പഞ്ചസാര അധികം അനുവദിക്കണം, പതിനാറ് ലക്ഷം മെട്രിക് ടണ്‍ അരി തുടര്‍ന്നും അനുവദിക്കണം തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
Post Your Comments