KeralaNews

ലക്ഷ്മിനായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ലക്ഷ്മിനായര്‍ക്കെതിരെ  കേസ് രജിസ്റ്റര്‍ ചെയ്തു.  ദളിത് വിദ്യാർത്ഥികളെ ജാതീയമായി അധിക്ഷേപിക്കുക, മാനസികമായി പീഡിപ്പിക്കുക, ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലാക്കുക തുടങ്ങിയ പരാതികളെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മീഷന്റെ ഇടുക്കി ജില്ലയിലെ സിറ്റിംഗിന് ശേഷം മാധ്യമപ്രവർത്തകരെ കാണവേ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസാണ് ഇക്കാര്യം അറിയിച്ചത്.

അഭിഭാഷകരും, വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കമുള്ളവരിൽ നിന്നും നിരവധി പരാതികൾ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും രണ്ടാഴ്ച കാലമായി തുടരുന്ന സമരം പരിഹരിക്കാത്തതിനാണ് വിദ്യാഭ്യാസ പൊതുസെക്രട്ടറിക്കുമെതിരെ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം പ്രശ്നം പരിഹരിച്ച സമരം അവസാനിപ്പിച്ച് ക്ലാസ് ആരംഭിക്കണമെന്നും കമ്മീഷന്റെ നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button