Automobile

പുതിയ ആർ15വുമായി യമഹ

മൂന്നാം തലമുറ ആര്‍15നെ യമഹ അവതരിപ്പിച്ചു. നിലവിലുള്ള മോഡലിനേക്കാളും കൂടുതൽ സ്പോർടി ലുക്കും, കരുത്തേറിയതുമായ ആർ15 3.0വാണ് ഇപ്പോൾ പുറത്തിറങ്ങിയത്. യമഹ മോട്ടോജിപി റൈഡർമാരായ വാലന്റേനോ റോസി, മാവെറിക് വിനേയിൽസ് എന്നിവർ ചേർന്ന് ഇന്തോനേഷ്യയിൽ പുറത്തിറക്കിയ ബൈക്ക് ഈ വർഷം അവസാനത്തോടെയായിരിക്കും ഇന്ത്യയിലെത്തുക.

R 15 3

പുതിയ എൽ.ഈ.ഡി ഹെഡ്‌ലാമ്പ്, ആർവണിൽ നിന്നും പ്രചോദനമേറ്റുള്ള എൽഇഡി ടെയിൽലാമ്പ്, നവീകരിച്ച എക്സോസ്റ്റ് എന്നിവയാണ് മൂന്നാംതലമുറ ബൈക്കിന്റെ പ്രത്യേകതകൾ. പുതുക്കിയ 155സിസി എൻജിനും, സ്ലിപ്പർ ക്ലച്ചും പുതിയ ആർ 15വിന് കൂടുതല്‍ കരുത്തേകുന്നു. നിലവിലെ മോഡലുകളുടെ ഡെൽറ്റബോക്സ് ഫ്രെയിമിലുള്ള ബൈക്കിന് അപസൈഡ് ഡൗൺ ഫോർക്ക്‌ കൂടുതൽ സ്‌പോർട്ടി ലൂക്ക് നൽകുന്നു.

R15 1

പെർഫോമൻസിലും ഗുണനിലവാരത്തിലും ഒരുപടി മുന്നിൽനിൽക്കുന്ന ബൈക്കുകളാണ് യമഹയുടേത്. അതിനാല്‍ പുറത്തിറങ്ങിയ ബൈക്ക് ഇതേ വിശ്വാസ്യത വച്ചുപുലർത്തുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.

R15 2

shortlink

Related Articles

Post Your Comments

Related Articles


Back to top button