ന്യൂഡല്‍ഹി: ഇനി ഡിജിറ്റല്‍ ഇടപാടുകള്‍ ഒറ്റ വിരലടയാളം കൊണ്ട് നടത്താം. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ആധാര്‍ പേ വരികയാണ്. കാര്‍ഡുകള്‍ക്കും പിന്‍നമ്പറുകള്‍ക്കും പകരം ആധാര്‍ പേ ഉപയോഗിച്ചുള്ള ഇടപാടുകള്‍ വ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വ്യാപാരികള്‍ക്ക് ആധാര്‍ പേ ഉപയോഗിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താവുന്നതാണ്. ഇതിനായി ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. ഇതിനുശേഷം ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ വിരലടയാളം എന്നിവ ഉപയോഗിച്ച് വ്യാപാരികള്‍ക്ക് ഇടപാടുകള്‍ നടത്താം.
Post Your Comments