കണ്ണൂര്‍ : കണ്ണൂരില്‍ കൊല ചെയ്യപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ ധര്‍മ്മടം അണ്ടല്ലൂര്‍ ചോമന്റെവിടെ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയ പങ്കെടുത്ത ടി.വി റിയാലിറ്റി ഷോയുടെ എപ്പിസോഡുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഏഷ്യാനെറ്റിലെ സെല്‍മി ദി ആന്‍സറില്‍ മാസങ്ങള്‍ക്ക് മുന്‍പ് വിസ്മയ പങ്കെടുത്തിരുന്നു. തനിക്ക് മത്സരത്തിലൂടെ ലഭിക്കുന്ന പണം കൂലി തൊഴിലാളിയായ അച്ഛനെ സഹായിക്കണമെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു. മുകേഷിനൊപ്പമുള്ള ഈ എപ്പിസോഡ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട് . തന്റെ വീട്ടില്‍ ടിവിയില്ലെന്നും അടുത്ത വീട്ടില്‍ നിന്നാണ് പരിപാടി കാണുന്നതെന്ന് വിസ്മയ പറഞ്ഞു. സഹോദരന്‍ സാരംഗ് ഗോവയില്‍ ഏവിയേഷന്‍ കോഴ്സ് പഠിക്കുകയാണെന്നും അതിനുള്ള പണത്തിനായി അച്ഛന്‍ കഷ്ടപ്പെടുകയാണെന്നും വിസ്മയ പറയുന്നുണ്ട് . എട്ടാം ക്ലാസുകാരിയായ വിസ്മയക്ക് അച്ഛനെ സഹായിക്കണമെന്ന ആഗ്രഹമാണ് പങ്കുവയ്ക്കാനുണ്ടായത്. ബി.ജെ.പി അനുകൂലികള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയാണ്. സന്തോഷ് കുമാറിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകരെ പിടികൂടി. എട്ടംഗ സംഘം വിവാഹ പാര്‍ട്ടിയില്‍ മദ്യപിച്ച ശേഷമാണ് സന്തോഷിന്റെ വീട്ടിലെത്തിയത് . ആയുധങ്ങളുമായി വന്ന സംഘത്തെ കണ്ടതോടെ സന്തോഷ് വാതില്‍ അടച്ചു. തുടര്‍ന്ന് ആക്രമികള്‍ വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകയറുകയും വെട്ടി വീഴ്ത്തുകയുമായിരുന്നു.
Post Your Comments