NewsInternational

ട്രംപിന്റെ നയങ്ങളില്‍ ആശങ്കയോടെ ഇന്ത്യക്കാര്‍

ന്യൂയോര്‍ക്ക് : കുടിയേറ്റ വിരുദ്ധനായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായാല്‍ അത് അമേരിക്കയിലെ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ഭീഷണിയാണെന്ന ആശങ്ക നേരത്തെയുള്ളതാണ്. എന്നാല്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ഉടന്‍ കടുത്ത അമേരിക്കന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയ ട്രംപ് ഭരണകൂടം ഇന്ത്യന്‍ വ്യവസായത്തിന് കടുത്ത തിരിച്ചടിയേകുമെന്ന ആശങ്കയും ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. 150 ബില്യണ്‍ ഡോളറിന്റെ ഐടി കയറ്റുമതി ബിസിനസിന് ഇത് തിരിച്ചടിയാകുമെന്നാണ് സൂചന. പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ കടുത്ത ദേശീയത ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ഇന്ത്യയെയും ചൈനയെയും ആണെന്നാണ് റിപ്പോര്‍ട്ട്.

സത്യപ്രതിജ്ഞ കഴിഞ്ഞ അധികം വൈകുന്നതിന് മുമ്പ് തന്നെ ‘ അമേരിക്ക ഫസ്റ്റ്’ എന്ന നയം ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത്. ‘ മൈ വേ’ എന്ന തന്റെ നയവും അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. താന്‍ തന്റേതായ രീതിയിലായിരിക്കും മുന്നോട്ട് പോവുന്നതെന്നാണ് അദ്ദേഹം ഇതിലൂടെ ശക്തമായ സൂചന നല്‍കിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ആശങ്കാജനകമായ സന്ദേശങ്ങളാണ് നല്‍കുന്നത്. പ്രത്യേകിച്ചും ഇന്ത്യന്‍ ഐ.ടി വ്യവസായത്തിന്റെ നട്ടെല്ല് തകര്‍ക്കുമെന്നുറപ്പാണ്.

ട്രംപ് വെള്ളിയാഴ്ച അധികാരമേറ്റെടുത്ത ഉടന്‍ രാജ്യത്തോട് നടത്തി പ്രസംഗത്തിലെ സൂചനകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതി വ്യവസായമായ ഐ.ടിയെ ബലഹീനമാക്കുന്നതാണ്. ഇന്ത്യ കയറ്റുമതിയിലൂടെ സമ്പാദിക്കുന്ന 150 ബില്യണ്‍ ഡോളറിന്റെ 75 ശതമാനവും ഐടി സര്‍വീസില്‍ നിന്നാണ് ലഭിക്കുന്നത്. ഇതില്‍ 60 ശതമാനവും യു.എസിലേക്കാണ് കയറ്റിയയക്കുന്നത്. ‘ ബൈ അമേരിക്കന്‍ , ഹയര്‍ അമേരിക്കന്‍’ എന്ന കാംപയിന്‍ ട്രംപ് ആരംഭിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ കമ്പനികള്‍ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ ഐ.ടി ഔട്ട്‌സോഴ്‌സിംഗില്‍ കുറവ് വരുത്തിയിരുന്നു.

ഇത് ഇന്ത്യയെ ഇപ്പോള്‍ തന്നെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അഥവാ ഇത്തരം സേവനങ്ങള്‍ക്കുള്ള പ്രതിഫലം കുറയ്ക്കുന്ന നടപടികളും യു.എസ് കമ്പനികള്‍ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിക്കും ട്രംപ് ഭരണം കനത്ത തിരിച്ചടിയേകും. മരുന്നുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കാനും വില കുറയ്ക്കാനും ട്രംപ് യുഎസ് ഡ്രഗ് ഇന്റസ്ട്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുത്തനെ താഴോട്ട് പോകുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button