KeralaNews

മീശപിരിച്ചെത്തി : തച്ചങ്കരി വീണ്ടും പൊലീസായി

കൊച്ചി: ആരോപണങ്ങളുടെയും വിവാദങ്ങളുടെയും സഹയാത്രികനായിരുന്നു ടോമിന്‍ തച്ചങ്കരി. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ സേവനം മിക്കവാറും പൊലീസ് സേനയ്ക്ക് പുറത്തായിരുന്നു. കണ്‍സ്യൂമര്‍ഫെഡ് എം.ഡിയുടെയും ഗതാഗത കമ്മീഷണറുടെയും ഒടുവില്‍ കേരള ബുക്ക് പബ്ലിഷിങ് സൊസൈറ്റി എം.ഡിയുടെയും കസേരയിലായിരുന്നു അദ്ദേഹം. എല്ലാം പൊലീസിനു പുറത്തെ ജോലികള്‍. അതുകൊണ്ടുതന്നെ പൊലീസായിട്ടും കഴിഞ്ഞ ഏഴുവര്‍ഷവും പൊലീസ് യൂണിഫോം അണിയാനുള്ള ഭാഗ്യം ഇല്ലാതെ പോയി. ഇപ്പോള്‍ തച്ചങ്കരിയെ സംസ്ഥാന സര്‍ക്കാര്‍ തീരദേശ സുരക്ഷാ പൊലീസിന്റെ മേധാവിയായി നിയമിച്ചതോടെ ക്രമസമാധാന ചുമതലയിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൊച്ചിയിലെ കോസ്റ്റല്‍ പൊലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹം ചുമതലയേറ്റു. കാക്കി യൂണിഫോം അണിഞ്ഞ് മീശപിരിച്ചു കിടിലന്‍ സ്‌റ്റൈലിലായിരുന്നു തച്ചങ്കരിയുടെ വരവ്. സംസ്ഥാനത്ത് പത്തു തീരദേശ പൊലീസ് സ്റ്റേഷനുകള്‍കൂടി ആരംഭിക്കുമെന്നും തീരസുരക്ഷാ പൊലീസിന്റെ സേവനം ശക്തമാക്കുമെന്നും ചുമതലയേറ്റതിനു പിന്നാലെ തച്ചങ്കരി പ്രതികരിച്ചു.

shortlink

Post Your Comments


Back to top button