KeralaNews

ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ കള്ളൻ ഉറങ്ങിപ്പോയി

തിരൂർ: ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ ഉറങ്ങിപ്പോയ കള്ളൻ പിടിയിൽ . കുറ്റിപ്പുറം സ്വദേശി ബൈജുവാണ് പോലീസിന്റെ പിടിയിലായത്. തിരൂര്‍ പോലീസ് ലൈനിലെ വഞ്ഞേരിമന നരസിംഹമൂര്‍ത്തി കുബേര ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ക്ലാര്‍ക്ക് രാവിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഭണ്ഡാരം കുത്തിപ്പൊളിച്ചശേഷം ഇരുന്ന് ഉറങ്ങുന്ന കള്ളനെയാണ് കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മരക്കഷണം കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ ചുമരില്‍ ചാരി ഓട് നീക്കിയാണ് കള്ളൻ അകത്തുകടന്നത്.
തിടപ്പള്ളിയിലുണ്ടായിരുന്ന ചട്ടുകമെടുത്ത് ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം പുറത്തെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button