KeralaNews

ആശയങ്ങൾ പരാജയപ്പെടുമ്പോൾ പാർട്ടികൾ അക്രമത്തിന്റെ പാത സ്വീകരിക്കുന്നു:ശ്രീനിവാസൻ

തിരുവനന്തപുരം: ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമത്തിന്റെ പാതയിലേക്ക് തിരിയുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. രാഷ് ട്രീയം പലര്‍ക്കും പണമുണ്ടാക്കാനുള്ള മാർഗമായാണ് കാണുന്നത്. കൂടാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പലരും സമീപിച്ചിരുന്നതായും സജീവ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ശ്രീനിവാസന്‍ പറയുകയുണ്ടായി.

ഓരോ പാര്‍ട്ടികളും അവരുടെ പ്രവർത്തകരെ സംരക്ഷിച്ചു നിര്‍ത്തുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് പല കൊലപാതകങ്ങളും നടത്തുന്നത്.മനുഷ്യനെ പച്ചയ്ക്ക്‌ കുത്തി കുത്തി കൊല്ലുന്ന മനോഭാവം വിദ്യാഭ്യാസം വളര്‍ത്തിയെടുക്കാത്തതിന്റെ പരിണിത ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വേച്ഛാതിപതികളായി മാറിക്കഴിഞ്ഞു. അത്തരം രാഷ്ട്രീയത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button