News

മുഖ്യമന്ത്രിയുടെ മുറിയുടെ വാതിൽ നന്നാക്കിയില്ല ; പിഡബ്ല്യുഡി അസി.എന്‍ജിനീയര്‍ക്കു സസ്പന്‍ഷന്‍

ആലുവ പാലസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിച്ച മുറിയുടെ വാതില്‍ അറ്റകുറ്റപ്പണി നടത്താത്തതിന് പൊതുമരാമത്ത് വകുപ്പ് എ ഇക്ക് സസ്‌പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്സ് വിഭാഗം അസിസ്റ്റന്റ് എന്‍ജീനിയര്‍ എഎസ് സുരയ്ക്കാണു സസ്‌പെന്‍ഷന്‍.കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെയാണ് മുഖ്യമന്ത്രി ഈ മുറിയില്‍ താമസിച്ചിരുന്നത്. 30നു രാത്രി ഉറങ്ങാന്‍ നേരം വാതില്‍ പൂട്ടാന്‍ സാധിക്കാത്തതിനാല്‍ പിറ്റേന്നുതന്നെ ഇതുസംബന്ധിച്ച് ജീവനക്കാരോട് അന്വേഷിച്ചിരുന്നു.

മുഖ്യമന്ത്രി താമസിച്ചിരുന്ന പാലസിലെ 107ാം നമ്പര്‍ മുറിയുടെ വാതിലിന്റെ കുറ്റി പോയ വിവരം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് പൊതുമരാമത്ത് എ ഇയെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതിരുന്ന എന്‍ജിനീയര്‍ കുറ്റിയില്‍ എണ്ണയിടാനുള്ള നടപടി മാത്രമാണു സ്വീകരിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button