KeralaNews

മാറാട് കലാപത്തിന്റെ ചുരുളഴിയ്ക്കാന്‍ സി.ബി.ഐ ; വിദേശത്ത് നിന്ന് ഒഴുകിയെത്തിയത് 430 കോടി: പുറത്താകുന്നത് യു.ഡി.എഫ്-ലീഗ് ഒത്തുകളി

തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച 9 പേരുടെ മരണത്തിന് വഴിവെച്ച 2003 ലെ രണ്ടാം മാറാട് കലാപത്തിന് പുതിയ വഴിത്തിരിവ്. അന്നു നടന്ന 9 പേരുടെ കൂട്ട നരഹത്യക്ക് വിദേശത്തു നിന്ന് ഒഴുകിയെത്തിയ 430കോടി രൂപയുടെ വഴികള്‍ തിരയുകയാണ് സി.ബി.ഐ. ഈ പണമുപയോഗിച്ച് ആറ് രാഷ്ട്രീയനേതാക്കള്‍ ഗൂഢാലോചന നടത്തിയാണ് രണ്ടാം മാറാട് കലാപം ആസൂത്രണം ചെയ്തതെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ തെളിയിക്കുകയാണ് ഇപ്പോള്‍ സി.ബി.ഐയുടെ ദൗത്യം. മുസ്ലീംലീഗ് നേതാക്കളെയടക്കം പ്രതിചേര്‍ത്ത് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത സി.ബി.ഐ കോഴിക്കോട് ക്യാമ്പ് ഓഫീസ് തുറന്ന് കലാപത്തിന്റെ ചുരുളഴിക്കാനുള്ള ദൗത്യം തുടങ്ങിക്കഴിഞ്ഞു.

ഹൈക്കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് മാറാട് ഗൂഢാലോചന കണ്ടെത്താന്‍ 2010ജൂണില്‍ പ്രത്യേകസംഘം രൂപീകരിച്ചെങ്കിലും സംഘാംഗങ്ങളെ സ്ഥലംമാറ്റി അന്വേഷണം ഒതുക്കുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. കൂട്ടക്കൊലയക്ക് പിന്നില്‍ രാജ്യാന്തരബന്ധമുള്ള തീവ്രവാദസംഘടനകളും ഭൂമി – മാഫിയാ – രാഷ്ട്രീയ ഇടപാടുകളും ഉണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇത് തള്ളി, കലാപത്തിന് തീവ്രവാദബന്ധമില്ലെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. പണമൊഴുക്കിന്റേയും തീവ്രവാദബന്ധത്തിന്റേയും തെളിവുകള്‍ നിരത്തി ക്രൈംബ്രാഞ്ച് എസ്.പി സി.എം.പ്രദീപ്കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കള്ളിവെളിച്ചത്തായത്.

കലാപത്തിന് ബേപ്പൂരിലെ ലീഗ്, എന്‍.ഡി.എഫ് നേതാക്കളുടേയും സിമിയടക്കമുള്ള നിരോധിത സംഘടനകളുടേയും ഗൂഢാലോചനയുണ്ടെന്ന് ആദ്യ സംഘത്തലവനായിരുന്ന പി.രഘുനാഥാണ് കണ്ടെത്തിയത്. പിന്നാലെ രഘുനാഥിനെ ഒഴിവാക്കി. പിന്നീടെത്തിയ സി.എം.പ്രദീപ്കുമാര്‍ മാറാട് പ്രദേശത്തെ ഭൂമികൈമാറ്റത്തിന്റേതടക്കം നിരവധി തെളിവുകള്‍ കണ്ടെത്തി. പ്രദീപ്കുമാറും സ്ഥലംമാറ്റപ്പെട്ടു.

1999 – 2002 കാലയളവില്‍ കോഴിക്കോട്ടെ നൂറോളം പേരുടെ അക്കൗണ്ടുകളിലായി വിദേശത്ത് നിന്ന് 430കോടിരൂപ എത്തിയതായി കണ്ടെത്തിയിരുന്നു. അക്കൗണ്ട് വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചുതുടങ്ങിയപ്പോള്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി.

2012പേജുള്ള കേസ് ഡയറിയില്‍ കലാപത്തില്‍ സിമിയുടേയും പി.ഡി.പിയുടേയും മുസ്ലിംലീഗിന്റേയും പങ്ക് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് സി.ബി.ഐ അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button