മനാമ: ഉമ്മല്‍ഹസത്തെ പ്രമുഖ പണമിടപാട് സ്ഥാപനത്തില്‍ മുഖം മൂടി ധരിച്ചെത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ക്യാപിറ്റല്‍ ഗവര്‍ണറ്റ് ചീഫ് പ്രോസിക്യൂട്ടര്‍ അഹമ്മദ് എനൈന്‍ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 16നായിരുന്നു സംഭവം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ സ്ഥാപനത്തിലെ തൊഴിലാളികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ആളുകളെ കുറച്ച് സമയത്തേയ്ക്ക് നിശ്ചലമാക്കുകയോ മരവിപ്പിച്ച് നിര്‍ത്തുകയോ ചെയ്യുന്നതിനുള്ള വൈദ്യുത തോക്കുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
3000 ബഹ്റിന്‍ ദിനാറാണ് ഇവര്‍ സ്ഥാപനത്തില്‍ നിന്നും കവര്‍ന്നത്. പകല്‍ വെളിച്ചത്തില്‍ ജനത്തിരക്കുള്ള പ്രദേശത്താണ് സംഭവം നടന്നത്. പ്രതികളെ 48 മണിക്കൂറിനകം പിടികൂടാന്‍ പോലീസിന് കഴിഞ്ഞു.
Post Your Comments