ജിദ്ദ: ജിദ്ദയില്‍ രണ്ടിടങ്ങളിലായി സുരക്ഷാ വിഭാഗവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. രണ്ട് ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചു.രണ്ടാമത്തെ സംഭവത്തില്‍ രണ്ട് തീവ്രവാദികളെ പിടികൂടി. ഇതില്‍ ഒരു പാകിസ്ഥാനി സ്ത്രീയും സൗദി പുരുഷനും ഉള്‍പ്പെടുന്നു. കിഴക്കന്‍ ജിദ്ദയിലെ ഹറാസാത്തിലാണ് ആദ്യ സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സുരക്ഷാ വിഭാഗവും കൊടും ഭീകരരും തമ്മില്‍ ഹറാസാത്തില്‍ ആദൃം കടുത്ത പോരാട്ടം നടന്നത്. ഭീകരര്‍ തമ്പടിച്ചിരുന്ന വിശ്രമ കേന്ദ്രകത്തെ കുറിച്ച് വിവരം ലഭിച്ച സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹറാസാത്തിലെത്തുകയും താമസ കേന്ദ്രം വളയുകയും ഭീകരരുമായി ഏറ്റുമുട്ടുകയുമായിരുന്നു.പരിസരത്തു താമസിക്കുന്നവര്‍ക്ക് പ്രയാസമില്ലാതിരിക്കാനും സുരക്ഷ ഉറപ്പുവരുത്തുവാനും സുരക്ഷാ വിഭാഗത്തെ സഹായിക്കുവാന്‍ എയര്‍ ഫോഴ്സും രംഗത്തുണ്ടായിരുന്നു. ഇതിനു ശേഷമാണ് സുരക്ഷാ വിഭാഗം ഭീകരരെ കീഴ്പെടുത്താന്‍ ശ്രമിച്ചത്. കീഴടങ്ങുവാന്‍ ആവശ്യപ്പെട്ട സുരക്ഷാ വിഭാഗത്തിനു നേരെ ആദ്യം ഭീകരരാണ് വെടിയുതിര്‍ത്തത്. സുരക്ഷാ വിഭാഗം തിരികെ വെടിയുതിര്‍ത്തപ്പോള്‍ ഓടി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് കണ്ട് രണ്ടു ഭീകരരും സ്വയം പൊട്ടിത്തറിച്ചു. ഇവരുടെ പേരുവിവരവും ഏത് നാട്ടുകാരാണെന്നും സൗദി ആഭൃന്തര മന്ത്രാലയം പിന്നീട് അറിയിക്കും.
മറ്റൊരു സംഭവത്തില്‍ ജിദ്ദയിലെ ഹയ്യന്ന ഈമില്‍ ഭീകരരുമായി സൗദി സുരക്ഷാ വിഭാഗം ഏറ്റുമുട്ടുകയും രണ്ട് ഭീകരരെ കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹയ്യന്നഈമില് ഒരു അപ്പാട്ട്മെന്റില്‍ താമസിക്കുകയായിരുന്ന ഹുസാം സ്വാലിഹ് സംറാന്‍ അല്‍ ജിഹ്നി എന്ന സൗദി പൗരനും ഇയാളുടെ ഭാര്യ എന്നവകാശപ്പെടുന്ന പാക്കിസ്ഥാനി സ്വദേശിനി ഫാത്തിമ റമദാന് ബലൂഷി മുറാദ് എന്ന സ്ത്രീയുമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ആക്രമിക്കുന്നതിന് മുമ്പ്തന്നെ സുരക്ഷാ സേനക്ക് ഇവരെ കീഴ്പെടുത്താനായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ നിന്ന് തോക്ക്, മൊബൈല്‍ ഫോണ്‍, ഉപകരണങ്ങള്‍ എന്നിവ പിടികൂടിയിട്ടുണ്ട്.
Post Your Comments