ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിന് പിന്നിലുള്ള പെറ്റ എന്ന വിദേശ സ്പോണ്‍സര്‍ സംഘടനയേയും ഒപ്പം വിദേശ ഉല്‍പ്പന്നങ്ങളേയുമെല്ലാം തമിഴ് ജനത ബഹിഷ്‌ക്കരിക്കുന്നു. ജെല്ലിക്കെട്ടിന് എതിരായിട്ടുള്ള പെറ്റ (പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) എന്ന സംഘടനയുടെ അമേരിക്കയിലെ കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന പെപ്സി, കോക്ക് പോലെയുള്ള യാതൊരു പാനീയങ്ങളും ഇനി മുതൽ വിൽക്കില്ലെന്നാണു വ്യാപാരിസംഘടനയുടെ തീരുമാനം.
ആരും തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ജെല്ലിക്കെട്ട് വിഷയത്തിൽ കൂടുതൽ പിന്തുണ അറിയിച്ച്, ജനുവരി 26 മുതൽ തമിഴ്‌നാട്ടിൽ പെപ്സി, കോക്ക് ഉൾപ്പടെയുള്ള വിദേശ ശീതളപാനീയങ്ങൾ വിൽക്കില്ലെന്നു വ്യാപാരി സംഘടനയും തമിഴ്‌നാട്ടിലെ ചില സിനിമാ തിയേറ്ററുകളും അറിയിച്ചിട്ടുണ്ട്.പെപ്സി, കോക്ക്, ഫാന്റ കുപ്പികൾ നിലത്തെറിഞ്ഞുടച്ച് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് നമുക്ക് ഈ പാനീയം മതിയെന്നു പ്രചരിപ്പിക്കുന്ന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
Post Your Comments