കുവൈറ്റ് : ഗള്‍ഫ് നാടുകളില്‍നിന്നുള്‍പ്പെടെ ഇന്ത്യയിലേക്ക് പോകുന്ന വിമാന യാത്രക്കാർക്ക് ബാഗേജ് നിയമങ്ങള്‍ മനസ്സിലാക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കുവൈത്തിലെ ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയ ഇന്ത്യന്‍ കസ്റ്റംസ് ഗൈഡ് ടു ട്രാവലേഴ്‌സ് എന്ന ഈ ആപ്ലിക്കേഷൻ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.
കസ്റ്റംസ് വകുപ്പിന്റെ cbec.gov.in എന്ന വെബ്‌സൈറ്റില്‍ കാണുന്ന ഡൗണ്‍ലോഡിങ് ലിങ്കിൽ നിന്നോ ഗൂഗിള്‍ പ്‌ളേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, വിന്‍ഡോസ് സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്നോ സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. കസ്റ്റംസ് നടപടിക്രമങ്ങളെ കുറിച്ച് ലളിതമായി വിവരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാണ്.
വിദേശരാജ്യങ്ങളില്‍നിന്ന് വരുമ്പോള്‍ ഇന്ത്യന്‍ സ്വദേശികള്‍ക്ക് ബാധകമായ നിയമങ്ങള്‍, വിദേശികള്‍ക്കുള്ള നിയമങ്ങള്‍, നിരോധിത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഈ ആപ്ലിക്കേഷൻ വഴി മനസിലാക്കാൻ സാധിക്കും. ഭാരത സര്‍ക്കാറിന്റെ പബ്ലിക് ഗ്രീവന്‍സ് പോര്‍ട്ടലിലേക്കുള്ള ലിങ്കും ആപ്‌ളിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നീട് ഓഫ്‌ലൈനായും ഈ ആപ്പ് പ്രവർത്തിക്കും.
Post Your Comments