അബുദാബി: ഇന്ത്യയും യുഎഇയും തമ്മില്‍ പതിനാറോളം പുതിയ കരാറുകളില്‍ ഒപ്പുവെക്കാൻ ഒരുങ്ങുന്നു. അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തിലാണ് കരാറുകള്‍ ഒപ്പുവെക്കുക. യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്വചര് ഗര്ഗാചഷിന്റെ നേതൃത്വത്തിൽ അബുദാബി കിരീടവകാശിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ഡൽഹിയിൽ ആരംഭിച്ചു.
ഇരുപത്തിയഞ്ചിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.പതിനാറോളം കരാറുകളില്‍ നരേന്ദ്രമോദിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഒപ്പുവെക്കും എന്നാണ് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന അറിയിച്ചത്. ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാം പിന്തുണയും നല്‍കും എന്നും യുഎഇ അറിയിച്ചിട്ടുണ്ട്.
Post Your Comments