ബദിയടുക്ക: ബസ് ജീവനക്കാരന്റെ കളിയാക്കൽ സഹിക്കാനാവാതെ വിദ്യര്‍ഥിനി ബസിന്റെ താക്കോലുമായി ബസിൽ നിന്നും ഇറങ്ങിയോടി.ബദിയഡുക്ക-മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരന്‍ സ്ഥിരമായി കളിയാക്കുന്നതും അസഭ്യമായ വാക്കുകള്‍ പ്രയോഗിക്കുന്നതും സഹിക്കാനാവാതെയാണ് പെൺകുട്ടി ഇത്തരത്തിൽ ചെയ്തത്.
ഇനി ‘ഉപദ്രവിച്ചാല്‍’ പരാതിപ്പെടുമെന്ന് പെൺകുട്ടി പറഞ്ഞെങ്കിലും ഇത് കേള്‍ക്കാതെ ജീവനക്കാരന്‍ പെൺകുട്ടിയോട് വീണ്ടും അപമര്യാദയായി പെരുമാറുകയായിരിന്നു.ഇത് സഹിക്കാനാകാതെ ബസിൽ നിന്ന് ഇറങ്ങുന്നതിനുമുമ്പ് ഡ്രൈവറുടെ കാബിനില്‍ ചാടിക്കയറി നിര്‍ത്തിയ ബസിന്റെ താക്കോല്‍ ഊരിയെടുത്ത് പെൺകുട്ടി ഓടുകയായിരുന്നു.തുടർന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ താക്കീതുനല്‍കി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
Post Your Comments