കറാച്ചി: പാകിസ്ഥാൻ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ 40 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കിക്കൊണ്ട് ചൈന പാകിസ്താന്‍ ഓഹരിവിപണിയുടെ നിയന്ത്രണവും സ്വന്തമാക്കുന്നു.ചൈനീസ് കമ്പനികളുടെ കൂട്ടായ്മയാണ് പാകിസ്താന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ വാങ്ങുന്നത്. 8.5 കോടി ഡോളറിന്റെ (896 കോടി രൂപ) കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
ചൈനീസ് ഫിനാന്‍ഷ്യന്‍ ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ച് കമ്പനി, ഷാങ്ഹായ് സ്റ്റോക് എക്‌സ്‌ചേഞ്ച്, ഷെന്‍ഷെന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളും പാക് – ചൈന നിക്ഷേപക കമ്പനി, ഹബിബ് ബാങ്ക് എന്നിവയും ചേരുന്ന കൂട്ടായ്മയാണ് പാകിസ്താനിലെ മൂലധന വിപണിയിലെ നിര്‍ണായക സ്വാധീനമാകുക. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കാനുള്ള തുക സമാഹരിക്കാനാണ് പാകിസ്ഥാൻ ഓഹരി വില്‍ക്കുന്നത്.32 കോടി ഓഹരികള്‍ 28 രൂപ നിരക്കിലാണ് വാങ്ങുന്നത്. സാമ്പത്തിക ഇടനാഴിക്കായി അടിസ്ഥാന വികസന കടപ്പത്രമിറക്കാനും പാകിസ്ഥാന്റെ ആലോചനയിലുണ്ട് .
Post Your Comments