IndiaNews

ജല്ലിക്കെട്ട് : പ്രധാനമന്ത്രിക്ക് നന്ദിയുമായി തമിഴ്നാടിന്റെ കത്ത്

o ppചെന്നൈ : ജല്ലിക്കെട്ട് വിഷയത്തിൽ ഇടപെട്ടതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് തമിഴ്‌നാടിന്റെ കത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആർട്ടിക്കിൾ 213 അനുസരിച്ച് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതെന്ന് പനീർ ശെൽവം കത്തിൽ വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി പനീർ ശെൽവം ആണ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത് .
ജല്ലിക്കെട്ട് വിഷയത്തിൽ തങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് തമിഴ്നാട് സർക്കാരിന്റെയും ജനങ്ങളുടെയും പേരിൽ നന്ദി അറിയിക്കുന്നതായി പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത് .

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടി തമിഴ്‌നാടിന്റെ സംസ്കാരവും പാരമ്പര്യവും ഉയർത്തിക്കൊണ്ട് ജല്ലിക്കെട്ട് തമിഴ്നാട്ടിൽ നടക്കുമെന്നും കത്തിൽ പറയുന്നു.തമിഴ്നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു . ഇത് സംരക്ഷിക്കാനാവശ്യമായ സാദ്ധ്യമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button