KeralaNews

മലപ്പുറത്ത് ക്ഷേത്രത്തിന് നേരെ ആക്രമണം : പ്രതിഷ്ഠ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു

മലപ്പുറം; വാണിയമ്പലം ശ്രീബാണാപുരം ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിന് നേരെ രാത്രിയുടെ മറവില്‍ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നടതുറക്കാന്‍ മേല്‍ശാന്തിയും ജീവനക്കാരും എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ വസ്തുവകകള്‍ നശിപ്പിച്ചതായി കണ്ടത്. സ്റ്റോര്‍ റൂം കുത്തി തുറന്ന നിലയിലാണ്. ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചു. ഉപദേവനായ നാഗരാജാവിന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു. ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപത്തെ മുറി കുത്തിത്തുറന്ന് അലമാരകള്‍ മറിച്ചിടുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തി അശുദ്ധമാക്കി. ആംഫ്‌ളിഫയര്‍, ജനറേറ്റര്‍ തുടങ്ങിയവ നശിപ്പിച്ചതിനോടൊപ്പം വൈദ്യുതി കണക്ഷന്‍ വരെ ഇല്ലാതാക്കി.

ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്ന് സംശയിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. വണ്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി തെളിവെടുത്തു.

സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ആളിക്കത്തുകയാണ്. ഇന്ന് വൈകുന്നേരം ഹിന്ദു ഐക്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button