വൈക്കം: കള്ളനോട്ടു കേസിൽ അറസ്റ്റിലായ മുൻ എം എൽ എ പി.നാരായണന്റെ മകന് അനില്‍കുമാറിനെ (41) വൈക്കം പൊലീസ് കസ്റ്റഡില്‍ വാങ്ങി.തുടർന്നുള്ള ചോദ്യം ചെയ്യലിൽ കേസില്‍ ഉള്‍പ്പെട്ട പല ഉന്നതരെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചെന്നാണ് റിപ്പോർട്ട്.അനില്‍ കള്ളനോട്ട് നിര്‍മ്മിക്കുന്നതിനാവശ്യമായ പേപ്പറുകള്‍ വാങ്ങിയ എറണാകുളത്തെ കട പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അനിൽകുമാറിന്റെ ബന്ധുക്കൾ ടെലിഫോൺ സംഭാഷണം നടത്തിയവർ സുഹൃത്തുക്കൾ തുടങ്ങിയവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.നാല് ദിവസത്തെയ്ക്കാണ് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.ഇയാളുടെ ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments