മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന തലക്കെട്ടുകള്‍ ഇനി അപ്രത്യക്ഷമാകും. വിവാഹവാഗ്ദാനം ലൈംഗികബന്ധത്തിന് പ്രലോഭനമായി എന്ന് പരാതിപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വിവാഹപൂർവ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പെൺകുട്ടി ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. ഒരു പുരുഷനെ പ്രണയിക്കുന്ന പെൺകുട്ടി ലൈംഗികബന്ധത്തിൽ ഏർപ്പെടണമോ വേണ്ടയോ എന്ന് തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.
ബന്ധങ്ങള്‍ തകര്‍ന്ന ശേഷം ബലാത്സംഗ കേസുകള്‍ നല്കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഈ തരത്തിലുള്ള പരാതികൾ വർധിച്ചതാണ് കോടതിയെ ഇത്തരത്തിലൊരു പരാമർശത്തിന് പ്രേരിപ്പിച്ചത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചാണ് പീഡിപ്പിക്കുന്നതെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് ആവശ്യമാണ്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനം എന്നത് ഒരു പ്രലോഭനമായി കാണാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
Post Your Comments